Photo : Screen grab facebook/PAMuhammadRiyas |
കൊല്ലം ജില്ലയിലെ ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ടം പൂര്‍ത്തീകരിച്ചു.
ഒരുങ്ങി.. കൊല്ലം ജില്ലയിലെ ആശ്രാമം ലിങ്ക് റോഡ് കൊല്ലം ജില്ലയുടെ വികസനമുന്നേറ്റത്തില്‍ ഒരു പദ്ധതി കൂടി യാഥാര്‍ത്ഥ്യമാവുകയാണ്. കൊല്ലം നഗരത്തിന്‍റെ ഗതാഗതകുരുക്കിന് വലിയൊരളവില്‍ പരിഹാരമാവുകയും ജില്ലയുടെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുകയും ചെയ്യുന്ന ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ടം പൂര്‍ത്തീകരിച്ചു. ഒരുങ്ങി..
കൊല്ലം ജില്ലയിലെ
ആശ്രാമം ലിങ്ക് റോഡ്
കൊല്ലം ജില്ലയുടെ വികസനമുന്നേറ്റത്തില്‍ ഒരു പദ്ധതി കൂടി യാഥാര്‍ത്ഥ്യമാവുകയാണ്. കൊല്ലം നഗരത്തിന്‍റെ ഗതാഗതകുരുക്കിന് വലിയൊരളവില്‍ പരിഹാരമാവുകയും ജില്ലയുടെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുകയും ചെയ്യുന്ന ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ടം പൂര്‍ത്തീകരിച്ചു.
പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റ സമയത്ത് തന്നെ ആശ്രാമം ലിങ്ക് റോഡ് പ്രവൃത്തി സംബന്ധിച്ച് ശ്രീ. മുകേഷ് എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2021 ജൂണ്‍ 30 ന് ഇതിന്‍റെ നിര്‍മ്മാണ പ്രവൃത്തി നേരിട്ട് വിലയിരുത്തി. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ ഓലയില്‍ക്കടവുവരെ അഷ്ടമുടിക്കായലിലൂടെയുള്ള മൂന്നാംഘട്ട നിര്‍മ്മാണം പരിശോധിച്ചു. തുടര്‍ന്ന് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. മന്ത്രി ഓഫീസില്‍ നിന്നും കൃത്യമായ ഇടവേളകളില്‍ പ്രവൃത്തി വിലയിരുത്തുകയും പൊതുമരാമത്ത് മിഷന്‍ മീറ്റിഗുകളിലും ജില്ലാതല ഡിഐസിസി യോഗങ്ങളിലും നിര്‍മ്മാണ പുരോഗതി പ്രത്യേകമായി പരിശോധിക്കുകയും ചെയ്തു.
ഇപ്പോള്‍ പാലത്തിന്‍റെയും റോഡിന്‍റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ 114 കോടി രൂപ ചെലവഴിച്ച് 1100 മീറ്ററില്‍ 35 സ്പാനുകളോട് കൂടിയ മേല്‍പാലമാണ് മൂന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ആശ്രാമം ലിങ്ക് റോഡിന്‍റെ നാലാംഘട്ടമായി ഓലയില്‍ക്കടവ് മുതല്‍ തോപ്പില്‍ കടവ് വരെ അഷ്ടമുടി കായലിന്‍റെ തീരത്തോട് ചേര്‍ന്ന് മേല്‍പാലം നിര്‍മ്മിക്കും.
ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ കൊല്ലം ജില്ലയിലെ മൂന്ന് ദേശീയ പാതകളെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന റിംഗ് റോഡായി ആശ്രാമം ലിങ്ക് റോഡ് മാറും. ബൈപാസ് റോഡായി ഉപയോഗിക്കാനും സാധിക്കുമെന്നതിനാല്‍ കൊല്ലം നഗരത്തിന്‍റെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. അതോടൊപ്പം കൊല്ലത്തിന്‍റെ വിനോദസഞ്ചാര മേഖലയിലും വലിയ കുതിച്ചുചാട്ടമാകും.
#PWD
#LDFGovernment
Content Summary : Kollam Asramam Link Road Phase 3 Completed. Kollam Roads . Kollam Toursim . Kerala Roads .
0 Comments